നിയമസഭാ ബഹളക്കേസ് സിജെഎം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ ബഹളക്കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണത്തിന് ശേഷം എല്ലാ രേഖകളും നൽകിയിട്ടില്ലെന്ന പ്രതിയുടെ ഹർജി കോടതി അംഗീകരിച്ചു.
ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചിരുന്നു. ഇത് ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് നൽകിയ രേഖകളിൽ പിഴവുകളുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കാൻ മജിസ്‌ട്രേറ്റ് പ്രതിഭാഗത്തോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകൾ പരിശോധിക്കുന്നതിൽ ചില രേഖകളും സാക്ഷിമൊഴികളും നഷ്ടപ്പെട്ടതായി പ്രതിഭാഗം അവകാശപ്പെട്ടു.
മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരണം തടയാൻ നടത്തിയ ആക്രമണത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പൊലീസ് കേസ്.