അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സംഘർഷം; വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു

 
praana
praana

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ച വിദ്യാർഥിയുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി വൈശാഖിൻ്റെ അപ്പീലിൽ വാദം കേൾക്കുന്നത് വരെ സസ്‌പെൻഷൻ നീക്കി.

വൈശാഖിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ എൻഐടി ഗേറ്റിനു മുന്നിൽ വിദ്യാർഥികൾ സംഘടിപ്പിച്ച വൻ പ്രതിഷേധത്തെ തുടർന്നാണ് വൈശാഖിൻ്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്.

പ്രാണപ്രതിഷ്ഠാ ദിനത്തിൽ സ്പിരിച്വാലിറ്റി ആൻഡ് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. സംഭവത്തിൽ എൻഐടിയുടെ അച്ചടക്ക സമിതി അന്വേഷണം നടത്തിയിരുന്നു.

  ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അതേസമയം വിദ്യാർത്ഥി സമരത്തെ തുടർന്ന് കോഴിക്കോട് എൻഐടി ഞായറാഴ്ച വരെ അടച്ചിട്ടു.