തിരുവനന്തപുരത്ത് രണ്ടാം ക്ലാസുകാരൻ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Oct 11, 2025, 19:36 IST


തിരുവനന്തപുരം: എട്ടുവയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. ചെമ്പഴന്തി മനക്കൽ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇയാൾ.
മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.