തൃശ്ശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

 
Thrissur

തൃശ്ശൂർ: തൃശ്ശൂരിലെ കല്ലിടുക്ക് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു. അവിടെ നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചു. അവിടെ നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറായ തമിഴ്‌നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. കരൂരിലെ ഡ്രൈവർ വേലുസ്വാമി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 2 മണിക്കാണ് അപകടം.

പാലക്കാട് മണ്ണാർക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞ് ഒരു ഡ്രൈവർ മരിച്ചു. പനയമ്പാടം വളവിലാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.