15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശികൾ വർക്കലയിൽ പിടിയിൽ

 
police jeep
police jeep

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വർക്കലയിൽ ഒളിച്ചിരിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാപനാശം ടൂറിസ്റ്റ് മേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന നിർമ്മൽ (19), 17 വയസ്സുള്ള സുഹൃത്ത് എന്നിവരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ പേരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുവരും പ്രതികളാണ്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് പ്രതി ഒളിവിൽ പോകാൻ കേരളത്തിലെത്തിയത്. വർക്കലയിലെ ഒരു ലോഡ്ജിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇന്നലെ രാത്രി പാപനാശം പ്രദേശത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി.