ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Apr 22, 2025, 17:29 IST

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആർ അനൂപ് ഗുരുവായൂർ ക്ഷേത്ര പോലീസിൽ പരാതി നൽകി.
നടപ്പന്തലിന്റെയും ദീപസ്തംഭത്തിന്റെയും മുന്നിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ വിവാഹങ്ങൾക്കും ചടങ്ങുകൾക്കും മാത്രമേ നടപന്തലിൽ വീഡിയോകൾ ചിത്രീകരിക്കാൻ അനുവാദമുള്ളൂ. ഹൈക്കോടതിയും ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും രാജീവ് ചന്ദ്രശേഖറിന്റെ ചിത്രീകരണം ഇത് ലംഘിച്ചു.