കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടർ കുത്തേറ്റു മരിച്ചു
Aug 31, 2024, 14:38 IST


കളമശ്ശേരി: ഓടുന്ന ബസിൽ കണ്ടക്ടർ കുത്തേറ്റു മരിച്ചു. കളമശേരി എച്ച്എംടി ജംഗ്ഷനിൽ പട്ടാപ്പകലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് മരിച്ചത്.
സംഭവം നടന്നയുടൻ മുഖംമൂടി ധരിച്ച പ്രതി സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല.