തിരുവനന്തപുരത്ത് നിർമാണത്തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു; ദേഹമാസകലം പൊള്ളലേറ്റു
May 10, 2024, 19:05 IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശ്ശാലയിൽ നിർമാണത്തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. പാറശ്ശാല പ്ലാമൂട്ടുകടയിൽ നിർമാണം നടക്കുന്ന സ്ഥലത്താണ് സംഭവം. കാഞ്ഞമ്പഴഞ്ഞി മാവിലക്കടവ് സ്വദേശി ഫ്രാൻസിസ് (55) സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണു മരിച്ചു. ഉച്ചവെയിലിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ച് ജോലികൾ നടന്നിരുന്നു.
എന്നാൽ കടുത്ത ചൂടിൽ ഫ്രാൻസിസ് ഇവിടെ കുഴഞ്ഞുവീണു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.