കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെക് ആന്‍ഡ് ഇന്‍ഫ്ര എക്സ്പോ ആയ ത്രിദിന കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ 2024-ന് തുടക്കമായി. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന എക്സ്പോയില്‍ 26 ഓളം കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉത്പന്നങ്ങളും സേവനങ്ങളും നിക്ഷേപകര്‍ക്കും മുന്‍നിര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിക്കാന്‍ എക്സ്പോയില്‍ അവസരം ലഭിക്കും. ഇതിനു പുറമേ ബിസിനസ് നെറ്റ് വര്‍ക്കിംഗ്, നിക്ഷേപകരുമായുള്ള ബന്ധം, പങ്കാളിത്തം, വിപണി വിപുലീകരണം എന്നിവയ്ക്കുള്ള അവസരവും ഉണ്ടായിരിക്കും.
ഭവന നഗരകാര്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് എക്സിബിഷന്‍സ് ഇന്ത്യ ഗ്രൂപ്പ് ആണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയുടെ 31-ാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ക്ലയിം എഐ ക്ലീന്‍ടെക്, വൂവര്‍, ബയോ ആര്യവേദിക് നാച്ചുറല്‍സ്, ടോഡോ സെയില്‍സ്, നിവിയോസിസ് ടെക്നോളജീസ്, ഇന്‍റര്‍നാഷണല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍സ്, ട്രാന്‍ക്വിറ്റി ഐഒടി ആന്‍ഡ് ബിഗ് ഡാറ്റ സൊല്യൂഷന്‍സ്, ലോ ക്യൂബ് ടെക്നോളജീസ്, വേഗര്‍ ഇന്‍റര്‍നാഷണല്‍, ക്വാഡ്‌ലിയോ ടെക്നോ സൊല്യൂഷന്‍സ്, ലെയേഴ്സ് എഐ, ഇന്‍റര്‍വെല്‍, എയ്റോബിറ്റ്സ് ഡവലപേഴ്സ്, ട്രാവിഡക്സ് ടെക്നോളജീസ്, ഫെബ്നോ ടെക്നോളജീസ്, എം/എസ് അര്‍ബന്‍ മ്യൂസ് (ബിസിനസ് പെരിസ്കോപ്പ്), നെല്ലിക്ക കംപ്ലീറ്റ് സൊല്യൂഷന്‍സ്, ഡെയ്ല്‍ വിഹാരി ട്രിപ്സ്, മിബിസ് നോളജ് പാര്‍ക്ക്, എക്സ്ട്രാ ജി ക്ലബ്, സോള്‍വെര്‍ത്ത് ഇക്കോടെക്, ആര്‍ക്കെല്ലിസ്, ഈസ്ഡെമന്‍ഷ്യ ടെക്നോളജീസ്, സി-ഡിസ്ക് ടെക്നോളജീസ് എല്‍എല്‍പി, ആല്‍ഫഗീക്ക് എന്‍റര്‍പ്രൈസസ്, ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍ എന്നിവയാണ് എക്സ്പോയില്‍ കെഎസ് യുഎമ്മിനെ പ്രതിനിധീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍.
ജനുവരി 19 ന് സമാപിക്കുന്ന എക്സ്പോയില്‍ ഐടി, ഐസിടി, ബ്രോഡ്കാസ്റ്റ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഫിന്‍ടെക്, എംബഡഡ് ടെക്നോളജി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ഡിജിറ്റല്‍ ഇന്നൊവേറ്റര്‍മാര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ 55,000-ലധികം സന്ദര്‍ശകരും 1200 ബ്രാന്‍ഡുകളും 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികളും പരിപാടിയുടെ ഭാഗമാകും.