കേരളത്തിലെ റെയിൽ യാത്രക്കാരുടെ ആവശ്യം അംഗീകരിച്ചു; ഈ ആഴ്ച തന്നെ എട്ട് ട്രെയിനുകളിൽ മാറ്റം നടപ്പിലാക്കും

 
Train
Train

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന എട്ട് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ റെയിൽ‌വേ തീരുമാനിച്ചു. സോണൽ റെയിൽ‌വേകളാണ് ഈ പ്രഖ്യാപനം നടത്തിയത്. ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും ഒരു സെക്കൻഡ് ക്ലാസ് ചെയർ കോച്ചും കൂടി ഉൾപ്പെടുത്തും. കേരളത്തിലെ യാത്രക്കാരുടെ സുഗമമായ യാത്രയ്ക്കാണ് ഈ തീരുമാനമെന്നും റെയിൽ‌വേ വ്യക്തമാക്കി.

ഓഗസ്റ്റ് 15 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366), കോട്ടയം-നിലമ്പൂർ ഡെയ്‌ലി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16326), നിലമ്പൂർകോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16325) എന്നിവയ്ക്ക് ഓഗസ്റ്റ് 16 മുതൽ രണ്ട് കോച്ചുകൾ കൂടി ലഭിക്കും.

അതേസമയം, കോട്ടയം-കൊല്ലം പാസഞ്ചർ (ട്രെയിൻ നമ്പർ 56311), കൊല്ലം-ആലപ്പുഴ ഡെയ്‌ലി പാസഞ്ചർ (ട്രെയിൻ നമ്പർ 56302), ആലപ്പുഴ-കൊല്ലം ഡെയ്‌ലി പാസഞ്ചർ (ട്രെയിൻ നമ്പർ 56301), കൊല്ലം ജംഗ്ഷൻ-തിരുവനന്തപുരം ഡെയ്‌ലി പാസഞ്ചർ (ട്രെയിൻ നമ്പർ 56307), തിരുവനന്തപുരം നാഗർകോവിൽ ഡെയ്‌ലി പാസഞ്ചർ (ട്രെയിൻ നമ്പർ 56308) എന്നിവയ്ക്ക് ഓഗസ്റ്റ് 17 മുതൽ കോച്ച് വർദ്ധനവുണ്ടാകും.