പൊതുമുതൽ നശിപ്പിച്ചത്: മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

 
riyas666
riyas666

മലപ്പുറം: പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

കേസിനെ തുടർന്ന് മന്ത്രി ഇന്ന് മലപ്പുറം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടി. ഡിവൈഎഫ്ഐ മാർച്ചിനിടെ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് 13000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കേസിലെ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്.