കാണക്കാരി രവി പ്രഥമ എഴുത്ത് പുരസ്കാരം ധനേഷ് ഓമനക്കുട്ടന്
Oct 1, 2024, 19:59 IST
കോട്ടയം : കാണക്കാരി രവി പ്രഥമ എഴുത്ത് പുരസ്കാരം ദേശാഭിമാനി റിപ്പോർട്ടർ ധനേഷ് ഓമനക്കുട്ടന് ലഭിച്ചു. വർഗീസ് സി. ജോർജ്ജ് മാതൃഭൂമി പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മാതൃഭൂമി സീനിയർ റിപ്പോർട്ടർ കാണക്കാരി രവിയുടെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് എഴുത്ത് പുരസ്കാരം.
മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ.ആർ പ്രഹ്ളാദൻ , കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ , ജനയുഗം ബ്യൂറോ ചീഫ് സരിത എന്നിവർ ജൂറികളായിരുന്നു.
ഒക്ടോബർ 20 -ാം തീയതി കടുത്തുരുത്തി മാംഗോ മെഡോസിൽ നടക്കുന്ന കെ ജെ യു കുടുംബ സംഗമത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കെ. ജെ.യു ജില്ലാ ഭാരവാഹികളായ കുടമാളൂർ രാധാകൃഷ്ണൻ , വിപിൻ അറയ്ക്കൽ , ആഡ്സൺ പൊതി എന്നിവർ അറിയിച്ചു.