കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചതിന് തോമസ് ഐസക്കിന് ജില്ലാ കളക്ടർ നോട്ടീസ് നൽകി

 
thomas
thomas

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ലംഘന പരാതിയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ മാസം 20ന് പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയാണ് സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് കലക്ടർ തോമസ് ഐസക്കിന് നിർദേശം നൽകിയത്. അടൂർ എൽഎസിയിലെ ഫ്ലയിംഗ് സ്ക്വാഡ് ചിത്രീകരിച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായുള്ള കുടുംബശ്രീ യോഗത്തിൽ പങ്കെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സംസാരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ആവർത്തിക്കരുതെന്നും കലക്ടറുടെ മുന്നറിയിപ്പ് ഊന്നിപ്പറയുന്നു. ഐസക്കിനെതിരായ യു.ഡി.എഫിന്റെ പരാതി.