വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഹോർട്ടികോർപ്പ് എംഡി പോലീസിൽ കീഴടങ്ങി

 
Rape

തിരുവനന്തപുരം: വേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹോർട്ടികോർപ്പ് മുൻ എംഡി ശിവപ്രസാദ് ശനിയാഴ്ച പോലീസിൽ കീഴടങ്ങി. സൗത്ത് എസിപി ഓഫീസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശിവപ്രസാദാണ് ഒഡീഷ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ കൂൾഡ്രിങ്കിൽ രഹസ്യമായി മദ്യം കലർത്തി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

പോലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. ശിവപ്രസാദിനെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.