ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍
കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥി ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരവും 25,000 രൂപയുടെ ക്യാഷ് പ്രൈസും നേടി.
കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരം കരസ്ഥമാക്കി. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ അന്‍വര്‍ റണ്ണറപ്പായി. അനിമേഷന്‍ വിഭാഗത്തില്‍ കോളജ് തലത്തില്‍ കണ്ണൂര്‍ ഗവ. ഫൈന്‍ ആര്‍ട്‌സിലെ ദീപക് കുമാര്‍, കൊച്ചി ഡ്രീം സോണിലെ സിറാജ് എന്നിവരും പുരസ്‌കാരം നേടി. സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന് ലഭിച്ചു.
ചടങ്ങിൽ മഹേഷ് ഗാംഗുലി (ഡയറക്ടർ ഓഫ് അനിമേഷൻ, ഫാന്റം എഫ് എക്സ് ), ശരത്കുമാർ എൻ (ഡയറക്ടർ, എഡ്യൂക്കേഷൻ & സ്‌കിലിങ്, അബായ് ), ആർ. പാർഥസാരഥി (ചെയർമാൻ,കാഡ് സെന്റർ ), എസ്. കാര്യയാടി സെൽവൻ(മാനേജിങ് ഡയറക്ടർ, കാഡ് സെന്റർ), സെന്തിൽ നായഗം (ഫൗണ്ടർ , മൗനിയം), ശ്രീ വെട്രി (ഡയറക്ടർ, നാർക്കപോർ ) ,നസാർ ജോൺ മിൽട്ടൻ (ക്രിയേറ്റീവ് ഡയറക്ടർ, ടാഗ് ), അർച്ചി ജെയിൻ (സ്ഥാപകൻ, ആർക്കിസ്ട്രി ഡിസൈൻസ് ) തുടങ്ങിയവർ പങ്കെടുത്തു.