മദ്യപിച്ചെത്തിയ യുവാവ് സ്ത്രീയെ റോഡിൽ ചവിട്ടി, ബഹളം വച്ചു
കോഴിക്കോട്: തിരുവമ്പാടി ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. തിരുവമ്പാടി സ്വദേശിയായ ഷിഹാബുദ്ദീൻ ആണ് സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. സംഭവം നടക്കുമ്പോൾ അയാൾ മദ്യപിച്ചിരുന്നു.
റോഡിലൂടെ നടന്നുപോയ രണ്ട് സ്ത്രീകളിൽ ഒരാളുമായി അയാൾ ആദ്യം വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടയിൽ ഒരു സ്ത്രീ തന്റെ ചെരുപ്പ് ഊരിമാറ്റി അയാളെ അടിക്കാൻ ശ്രമിച്ചു. ഇത് കണ്ട് ദേഷ്യത്തിൽ ഷിഹാബുദ്ദീൻ സ്ത്രീയുടെ പുറകിൽ ചവിട്ടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വീഴ്ചയിൽ നിന്ന് എഴുന്നേറ്റ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ സ്ത്രീ പരാതി നൽകിയിട്ടില്ല. മദ്യപിച്ച ശേഷം പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തു.