പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠന പിന്തുണാ പരിപാടി: ജനകീയ അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ

 
Sivankutty

തിരുവനന്തപുരം: ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പരീക്ഷയെ അടിസ്ഥാനമാക്കി ആരംഭിച്ച പഠന പിന്തുണ പരിപാടിയുടെ കരട് SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10 വരെ അഭിപ്രായങ്ങൾ അറിയിക്കാമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഗുണമേന്മയുള്ളതാക്കാൻ വേണ്ടിയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. ഏപ്രിൽ മാസം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച് ജൂൺ രണ്ടാമത്തെ ആഴ്ച്ചയിൽ പൂർത്തിയാക്കുന്ന രീതിയിലാണ് ആദ്യ ഘട്ടം വിഭാവനം ചെയ്യുന്നത്. വാർഷിക പരീക്ഷ സമഗ്രമായി വിലയിരുത്തുകയും പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നൽകുകയും ചെയ്യും. അതിനു രക്ഷിതാക്കളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പാക്കും ഓരോ വിദ്യലയത്തിലെയും  SRG ചേർന്ന് ഈ പരിപാടികൾ ആസൂത്രണം ചെയ്യും. ഓരോ ആഴ്ചയിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പരിപാടി മോണിറ്റർ ചെയ്യും. ജൂൺ രണ്ടാമത്തെ  ആഴ്ചയോട് കൂടി പ്രവർത്തനങൾ പൂർത്തീകരിക്കും. മൂല്യനിർണയ പരിപാടിയെ സമ്പൂർണ അക്കാദമിക പ്രവർത്തനമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.