തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്
Dec 25, 2024, 16:02 IST
പത്തനംതിട്ട: തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു.
പത്തംഗ സംഘമാണ് തങ്ങളെ അകാരണമായി ആക്രമിച്ചതെന്ന് കരോൾ സംഘം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും കരോൾ സംഘം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വൈകിയാണ് സംഭവം. ഇവരുടെ അവസാനത്തെ വീട് സന്ദർശിക്കാനിരിക്കെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് സൂചന. സ്ത്രീകൾക്കും പാസ്റ്റർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരിക്കുകൾ ഗുരുതരമല്ല.
അതേസമയം വാഹനത്തിന് കടന്നുപോകാൻ മതിയായ ഇടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നും രാഷ്ട്രീയമല്ല കാരണമെന്നും കോയിപ്പുറം പൊലീസ് വ്യക്തമാക്കി.