മലപ്പുറത്ത് വൃദ്ധനെ കരടി ആക്രമിച്ചു

 
Kerala
Kerala

മലപ്പുറം: മലപ്പുറത്ത് ആദിവാസി വയോധികനെ കരടി ആക്രമിച്ചു. കരുളായിയിലെ മുണ്ടക്കടവ് ഗ്രാമത്തിലെ ശങ്കരൻ കാട്ടിൽ ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ ഒരു കരടി ആക്രമിച്ചു.

കാട്ടിലൂടെ നടക്കുമ്പോൾ കരടി അദ്ദേഹത്തിന്റെ മുന്നിലെത്തി രണ്ട് കൈകളും കടിച്ചുകീറി. കൈകളിൽ ഗുരുതരമായി പരിക്കേറ്റ ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.