തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

മുകേഷ് കൊല്ലത്തും അശ്വിനി കാസർകോട്ടും പത്രിക സമർപ്പിക്കും

 
Mukesh

തിരുവനന്തപുരം: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും. 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. അതേസമയം, ബീഹാറിലെ സ്ഥാനാർത്ഥികൾക്ക് ഉത്സവം കണക്കിലെടുത്ത് ഇപ്പോഴും നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

കേരളത്തിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎയും കാസർകോട് ബിജെപി സ്ഥാനാർത്ഥി എം എൽ അശ്വിനിയും ഇന്ന് രാവിലെ 11ന് പത്രിക സമർപ്പിക്കും.