ആന യുവതിയെ ചവിട്ടിക്കൊന്നു, ഭർത്താവിന് ഗുരുതര പരുക്ക്

 
Elephant

കൽപ്പറ്റ: വയനാട്ടിൽ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കാട്ടുനായ്ക്ക കോളനിയിലെ മിനിയാണ് മരിച്ചത്. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു.

സംഭവം എപ്പോഴാണെന്ന് വ്യക്തമല്ല. നിലമ്പൂർ വാണിയമ്പാറ സ്റ്റേഷനിലെ ഫോറസ്റ്റ് ഗാർഡുകൾ വനത്തിലേക്ക് ഇറങ്ങുകയാണ്. വയനാട്-മലപ്പുറം അതിർത്തിയിലാണ് പരപ്പൻപാറ.

ഇതിനിടെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന തൃശൂർ അതിരപ്പിള്ളി പൊലീസ് സ്റ്റേഷനു മുന്നിലെത്തി. സ്റ്റേഷന് മുന്നിലെ മരത്തിൽനിന്നാണ് ആന തെങ്ങ് വലിച്ചത്.