ആവശ്യം വരുമ്പോൾ കാണും എന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് ഇപിയുടെ മറുപടി
തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകുമെന്ന് ഇ പി ജയരാജൻ. പാർട്ടി യോഗത്തിൽ പങ്കെടുക്കാനാണ് ജയരാജൻ തിരുവനന്തപുരത്തെത്തിയത്. തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആവശ്യം വരുമ്പോൾ കാണാമെന്നായിരുന്നു മറുപടി.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയശേഷം ആദ്യമായാണ് ഇപി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. താനുമായി ബന്ധപ്പെട്ട വാർത്തയാണെന്ന് ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു
ആത്മകഥ വ്യാജമാണ്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ഇപിയുടെ വാക്കുകൾ സിപിഎം മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് വിവരം. ആത്മകഥ പൂർത്തിയാക്കി പാർട്ടിയുടെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുമെന്ന ഇപിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പാർട്ടി വിലയിരുത്തി.
ഇപി എഴുതാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ഡിസി ബുക്‌സിനെതിരെ ഡിജിപിക്ക് പരാതി നൽകിയെങ്കിലും ആത്മകഥ പ്രസിദ്ധീകരിക്കാൻ അവരെ ഏൽപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അതേസമയം, അദ്ദേഹത്തിൻ്റെ ആത്മകഥ തെളിയിക്കാൻ ചുമതലപ്പെടുത്തിയ പാർട്ടി പത്രത്തിൻ്റെ കണ്ണൂർ ബ്യൂറോ ചീഫായ രഘുനാഥിനോടും സിപിഎം വിശദീകരണം തേടിയേക്കും. ആത്മകഥയിലെ ഉള്ളടക്കം എങ്ങനെ പുറത്തുവന്നു എന്നതും അന്വേഷിക്കും.