ആവശ്യക്കാരേറിയ കർണാടക മദ്യം, രണ്ട് ദിവസത്തിനിടെ എക്സൈസ് പിടികൂടിയത് 130 ലിറ്ററിലധികം

 
Liquor

കാസർകോട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 129.6 ലിറ്റർ കർണാടക മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പിടിയിലായി. മഞ്ചേശ്വരം സ്വദേശി നാരായണൻ, മധൂർ സ്വദേശി കിരൺകുമാർ എന്നിവരാണ് അറസ്റ്റിലായത്.

സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് പ്രിവന്റീവ് ഓഫീസർ സാജൻ ഉപയാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ, സതീശൻ കെ, മഞ്ജുനാഥൻ വി, നസറുദ്ദീൻ എ.കെ, എക്‌സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി.എ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഓപ്പറേഷൻ നടത്തിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മെതാംഫിറ്റമിൻ കഞ്ചാവും കർണാടക മദ്യവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. വിൽപനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം മെതാംഫിറ്റമിൻ 334 ഗ്രാം കഞ്ചാവും ഒന്നര ലിറ്റർ കർണാടക മദ്യവും എക്സൈസ് പിടികൂടി.

ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിലാണ് പ്രതികളായ അമ്പലപ്പുഴ സ്വദേശികളായ നിധീഷ് കെ.എസ്., വിനോദ് വി.