കടുത്ത ചൂട്, ചുട്ടുപൊള്ളുന്ന കേരളം; 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

 
Heat

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തും പാലക്കാടും ഏപ്രിൽ മൂന്ന് മുതൽ ഏഴ് വരെ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും (സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസും) കോഴിക്കോട്ട് 38 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഈ ജില്ലകളിൽ ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 5 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസങ്ങളാണ് മാർച്ച്, ഏപ്രിൽ മാസങ്ങൾ ഡിഗ്രി സെൽഷ്യസിൽ