കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
Updated: Mar 2, 2025, 13:17 IST
കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കർഷകൻ മരിച്ചു. വല്ലായി സ്വദേശിയായ ശ്രീധരൻ (70) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
ശ്രീധരൻ തന്റെ കൃഷിയിടത്തിൽ വെള്ളം നനയ്ക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി ആക്രമിക്കുന്നത് കണ്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പാനൂരിൽ ഇതിനുമുമ്പും കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.