മലപ്പുറത്ത് രണ്ടര വയസ്സുകാരൻ്റെ മരണം പിതാവ് അറസ്റ്റിൽ

 
death

മലപ്പുറം: ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് സ്വദേശി മുഹമ്മദ് ഫായിസിൻ്റെയും ഷഹബാത്തിൻ്റെയും മകൾ ഫാത്തിമ നസ്‌റിൻ ഇന്നലെ വൈകിട്ടാണ് മരിച്ചത്.

കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണം അമ്മയും ബന്ധുക്കളും ഉന്നയിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് പൊലീസ് ഫായിസിനെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നസ്‌റിൻ്റെ മരണത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ഫായിസ് കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ഷഹബത്തും ബന്ധുക്കളും ആരോപിക്കുന്നത്. അബോധാവസ്ഥയിലായ കുട്ടിയെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയിട്ടുണ്ടെന്നു പറഞ്ഞാണ് ഇയാൾ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ ആശുപത്രിയിലെത്തും മുമ്പ് നസ്രീൻ മരിച്ചതായി അധികൃതർ അറിയിക്കുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് കുഞ്ഞിൻ്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.