അച്ഛൻ്റെ ക്രൂരമായ ആക്രമണം; മലപ്പുറത്തെ കുട്ടിയുടെ മരണത്തിൽ ദുരൂഹത

 
child

മലപ്പുറം: ഉദിരംപൊയിലിൽ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മരണത്തിൽ ദുരൂഹത. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫായിസിൻ്റെ മകൾ നസ്രിനാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മരണത്തിൻ്റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുട്ടിയുടെ അമ്മയും ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ഫായിസ് നസ്‌റിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇവരുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

നസ്റിനെ കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു. മർദിക്കുന്നതിനിടെ കുഞ്ഞിനെ കട്ടിലിൽ തള്ളിയിട്ട് നസ്രിൻ ആശുപത്രിയിലെത്തുംമുമ്പ് മരിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.