ഫാസിലയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിലായി

 
Crm

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ ഫാസിലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് ചെന്നൈയിൽ പിടിയിലായി. ചെന്നൈ ആവഡിയിലെ ഹോട്ടലിൽ നിന്നാണ് സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വെട്ടത്തൂർ തേലക്കാട് സ്വദേശി ഫാസിലയെ (33) ചൊവ്വാഴ്ചയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപ്പെടുത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന അബ്ദുൾ സനൂഫ് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ശ്വാസം മുട്ടിയാണ് ഫാസിലയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സനൂഫ് അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സനൂപും ഫാസിലയും ലോഡ്ജിൽ മുറിയെടുത്തത്.

മൂന്നു ദിവസം അവർ മുറി എടുത്തു. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂപ് ലോഡ്ജിൽ ഉണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. തുടർന്ന് പണം പിൻവലിക്കണമെന്ന് പറഞ്ഞ് ലോഡ്ജിൽ നിന്ന് ഇറങ്ങി.

പിന്നീട് മുറിയെടുക്കുമ്പോൾ സനൂഫ് നൽകിയ ഫോൺ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും നമ്പർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച രാത്രി പാലക്കാട് ചക്കന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സനൂപിനെതിരെ ഫാസില നേരത്തെ ബലാത്സംഗക്കേസ് നൽകിയിരുന്നു. ഈ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫാസില രണ്ടുതവണ വിവാഹമോചനം നേടിയിട്ടുണ്ട്. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് സനൂപിനെ പരിചയപ്പെടുന്നത്.