കൊട്ടൻകുളങ്ങരയിൽ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരി മരിച്ചു
Mar 25, 2024, 11:21 IST

കൊല്ലം: ചവറയിലെ പ്രശസ്തമായ കൊട്ടൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിനിടെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തിക്കിലും തിരക്കിലും പെട്ട് ക്ഷേത്ര എന്ന അഞ്ചുവയസ്സുകാരി മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ ചമയവിളക്കിന് ഇടയിൽ വണ്ടി വലിക്കുന്നതിനിടെയാണ് കുട്ടി തിക്കിലും തിരക്കിലും പെട്ടത്.
ചവറ വടക്കുംഭാഗം പറശ്ശേരി തെക്കത്തിൽ വീട്ടിൽ രമേശൻ്റെയും ജിജിയുടെയും മകളാണ് ക്ഷേത്ര. കുടുംബാംഗങ്ങൾക്കൊപ്പമാണ് ക്ഷേത്ര കൊറ്റൻകുളങ്ങരയിലെത്തിയത്. കുട്ടി അച്ഛൻ്റെ കൈ പിടിച്ചിരുന്നു.
ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അവൾക്കു മുകളിലൂടെ വണ്ടി പാഞ്ഞുകയറിയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.