മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ

 
VSA
VSA

തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എസ് യു ടി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴ് വിദഗ്ധരുടെ സംഘവും എസ് യു ടി ആശുപത്രിയിലെത്തി.

വെന്റിലേറ്ററിന്റെ പിന്തുണ സി ആർ ആർ ടി, ആൻറിബയോട്ടിക്കുകൾ തുടങ്ങിയ നിലവിലുള്ള ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റങ്ങൾ വരുത്താനും തീരുമാനമെടുത്തതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.