കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരനെ തൃശ്ശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Oct 20, 2025, 12:32 IST


തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശ്ശൂരിലെ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിലെത്തിയപ്പോഴാണ് സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. എംആർഐ സ്കാൻ ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ ചികിത്സ തീരുമാനിക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.