വയനാട്ടിൽ ഭൂമി കയ്യേറിയതിന് അഞ്ച് കുടുംബങ്ങൾക്ക് ജനറൽ വഖഫ് ബോർഡ് നോട്ടീസ് അയച്ചു

 
Wayanad
വയനാട്: വയനാട്ടിലും ഭൂമി കയ്യേറിയതിന് വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് ബോർഡിൻ്റെ നോട്ടീസ് ലഭിച്ചത്. വഖഫ് ബോർഡിൻ്റെ 5.77 ഏക്കർ വസ്തുവിൽ 4.7 ഏക്കർ കൈയേറിയെന്നാരോപിച്ചാണ് നോട്ടീസ്. വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഒക്ടോബർ 10നാണ് നോട്ടീസ് അയച്ചത്അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഈ മാസം 16നകം ഹാജരാക്കണമെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് നവംബർ 19 ന് ഹാജരാകാൻ വഖഫ് ബോർഡ് അഞ്ച് കുടുംബങ്ങളോട് നിർദ്ദേശിച്ചു.
അതിനിടെ, വഖഫ് നിയമത്തിൻ്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂസംരക്ഷണ സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സീറോ മലബാർ സഭയും പിന്തുണ പ്രഖ്യാപിച്ചു. 29 ദിവസത്തെ സമരം ഉപതിരഞ്ഞെടുപ്പിലെ ക്രിസ്ത്യൻ വോട്ടുകളെ സ്വാധീനിക്കുമെന്ന ഭയത്തിലാണ് ഇടത് വലത് മുന്നണികൾ.