ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി
Dec 19, 2025, 16:49 IST
കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. 'ജർമ്മൻ ടെക് പാത്ത്‌വേ' എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം ആരംഭിച്ച് ജർമ്മനിയിലെ പ്രശസ്തമായ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനും അതുവഴി യൂറോപ്യൻ ടെക് വിപണിയിൽ മികച്ച തൊഴിലവസരങ്ങൾ നേടാനും സാധിക്കും. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി കോഴ്സിലാണ് ഈ സവിശേഷ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ 18 മാസം വിദ്യാർത്ഥികൾ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് പഠിക്കേണ്ടത്. ഈ കാലയളവിൽ കമ്പ്യൂട്ടർ സയൻസിലും ഐടിയിലും ശക്തമായ അക്കാദമിക് അടിത്തറ ഉറപ്പാക്കും. അതോടൊപ്പം ജർമ്മനിയിലെ ഉന്നതപഠനത്തിന് അനിവാര്യമായ ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ തീവ്രമായ പരിശീലനവും നൽകും. ഒന്നര വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജെയിൻ യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തമുള്ള പ്രമുഖ ജർമ്മൻ സർവകലാശാലകളിലേക്ക് നേരിട്ട് പ്രവേശനം നേടാം.
പഠനത്തിന്റെ രണ്ടാം ഘട്ടം മൂന്ന് മുതൽ മൂന്നര വർഷം വരെ ജർമനിയിലാണ്. എഞ്ചിനീയറിംഗ്, ടെക്നോളജി കരിയറുകൾക്ക് ലോകത്തിൽ ഏറ്റവും അധികം ആവശ്യക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ജർമ്മനി. ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ആകർഷണം, വിദ്യാർത്ഥികൾക്ക് ജർമ്മനിയിലെ മികച്ച പബ്ലിക് സർവകലാശാലകളിൽ പൂർണ്ണമായും സബ്‌സിഡിയുള്ള ട്യൂഷൻ ഫീസോടെ പഠനം പൂർത്തിയാക്കാം എന്നതാണ്. പഠനകാലയളവിൽ തന്നെ ശമ്പളത്തോടുകൂടിയ ഇന്റേൺഷിപ്പുകൾ ചെയ്യാനും ഇൻഡസ്ട്രി പ്രോജക്റ്റുകളിൽ പങ്കാളികളാകാനും പ്രായോഗിക പരിശീലനം നേടാനും കഴിയും.
ആർ.ഡബ്ല്യു.ടി.എച്ച് ആക്കൻ യൂണിവേഴ്സിറ്റി, കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടി.യു ബർലിൻ, എൽ.എം.യു മ്യൂണിക്ക് തുടങ്ങിയ ലോകോത്തര റാങ്കിംഗുള്ള സർവകലാശാലകൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുമായാണ് ജെയിൻ യൂണിവേഴ്സിറ്റി പ്രോഗ്രാമിനായി കൈകോർക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ് എന്നിങ്ങനെ ഏറ്റവും ആധുനികമായ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാനും അവസരമുണ്ട്.
പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ അംഗീകാരമുള്ള ജർമ്മൻ ബിരുദമാണ് ലഭിക്കുക. പഠനശേഷം ജർമ്മനിയിൽ ജോലി ചെയ്യാനുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസ, ഇ.യു ബ്ലൂ കാർഡ് എന്നിവ നേടാൻ ഈ ബിരുദം വഴിയൊരുക്കും. അതോടൊപ്പം ഓസ്ട്രിയ, സ്വിസർലാൻഡ്, ബെൽജിയം തുടങ്ങിയ ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിലും 'രണ്ടാം സിലിക്കൺ വാലി' എന്നറിയപ്പെടുന്ന സ്വീഡൻ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും മികച്ച കരിയർ സ്വന്തമാക്കാൻ ഈ പ്രോഗ്രാം സഹായിക്കും. ജർമ്മൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വിസയ്ക്കും നിർബന്ധമായ അക്കാദമിക് പ്രമാണ പരിശോധനയായ എ.പി.എസ് ക്ലിയറൻസിനും വിസ പ്രോസസ്സിംഗിനും യൂണിവേഴ്സിറ്റി പൂർണ്ണ പിന്തുണ നൽകും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70% മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന്റെ ഭാഗമായി ഇന്റർവ്യൂവും ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെ എ.പി.എസ് , ഐ.ഇ.എൽ.ടി.എസ് ഫീസുകൾ ജെയിൻ യൂണിവേഴ്സിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇത് തുടക്കത്തിലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും. ഉപരി പഠനത്തിന് ജർമനിയിയിൽ പോകാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ബിരുദം പൂർത്തിയാക്കാനുള്ള സൗകര്യവും പ്രോഗ്രാം ഉറപ്പുനൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
9207355555 എന്ന നമ്പറിൽ ബന്ധപ്പെടുക.