റെക്കോർഡ് വിലയ്ക്ക് ശേഷം സ്വർണ്ണ വില കുറഞ്ഞു, പവന് 1360 രൂപ കുറഞ്ഞു, പ്രതീക്ഷിച്ച മാറ്റം സംഭവിക്കുമോ ?


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണ വില പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയിലും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയിലുമെത്തി. കഴിഞ്ഞ എട്ട് ദിവസത്തിന് ശേഷമാണ് വില കുറഞ്ഞത്.
അടുത്തിടെ സ്വർണ്ണ വിലയിൽ അഭൂതപൂർവമായ വർധനവ് ഉണ്ടായി. ഒക്ടോബർ 9 നാണ് ഏറ്റവും ഉയർന്ന സ്വർണ്ണ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് സ്വർണ്ണ വില പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ വില 4,020 ഡോളറായി കുറഞ്ഞിരുന്നു. സ്വർണ്ണത്തിന് അനുകൂലമായ യുഎസ് ഡോളറിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയാണ്. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്ത് നിക്ഷേപകർ സ്വർണ്ണത്തിന്റെ സുരക്ഷിത താവളത്തിലേക്ക് പണം ഒഴുക്കുകയാണ്.
അതേസമയം, ചരിത്രത്തിൽ ആദ്യമായി വെള്ളിയുടെ വില ഔൺസിന് 50 ഡോളർ കടന്നു. ഈ വർഷം ഇതുവരെ സ്വർണ്ണ വില 53 ശതമാനം വർദ്ധിച്ചു.
അതേസമയം, ഇന്നത്തെ സ്വർണ്ണ വിലയിലെ ഇടിവിൽ വ്യാപാരികളും സ്വർണ്ണപ്രേമികളും വലിയ പ്രതീക്ഷ വയ്ക്കുന്നില്ല. രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുക്കുകയാണെങ്കിൽ, ദീപാവലിക്ക് മുമ്പ് കേരളത്തിൽ സ്വർണ്ണ വില ഒരു ലക്ഷം രൂപയിലെത്തിയേക്കാം. പ്രതിസന്ധി ഘട്ടത്തിൽ സ്വർണ്ണമാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപം. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ അവരുടെ വിദേശ വിനിമയ കരുതൽ ശേഖരത്തിൽ നിന്ന് യുഎസ് ഡോളറുകളും ബോണ്ടുകളും ഒഴിവാക്കി സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുകയാണ്. ഈ വർഷം ഇതുവരെ സ്വർണ്ണ വില 51 ശതമാനം വർദ്ധിച്ചു.