ജിഎസ്ടി ഭേദഗതി; സർക്കാരുമായുള്ള തർക്കത്തിനിടെ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

 
Governor

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള തർക്കത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പുവച്ചു. ഇന്ന് രാവിലെ മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗവർണർ ജിഎസ്ടി ഭേദഗതി ഓർഡിനൻസിൽ ഒപ്പുവച്ചു.

ജൂലൈയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐജിഎസ്ടി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നത്. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ചൂതാട്ടത്തിന് 28 ശതമാനം ജിഎസ്ടി ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവർണറുടെ അനുമതിക്കായി സർക്കാർ ഓർഡിനൻസ് കഴിഞ്ഞയാഴ്ച രാജ്ഭവനിലേക്ക് അയച്ചിരുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ സംസ്ഥാനത്തും നിലവിൽ വരും. അതേസമയം കേരള ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാലാ ഭേദഗതി ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകൾ ഗവർണറുടെ പരിഗണനയിലാണ്.