ഹോം സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

 
HIGH COURT
പാലക്കാട്‌ : വാളയാർ കുട്ടികളെ മോശം പറഞ്ഞ സോജന് ഐപിസ്‌ കൊടുത്താൽ കോടതി അലക്ഷ്യത്തിന് ഹോം സെക്രട്ടറി കോടതിയിൽ ഇരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. 
വാളയാർ കേസ് അട്ടിമറിക്കുകയും കൊല്ലപ്പെട്ട പെൺകുട്ടികളെ ഹീനമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്ത സോജന് ഐപിഎസ് നൽകാനുള്ള നീക്കം കോടതിയലക്ഷ്യമാണെന്നു കരുതേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. സോജൻ ഐപിസ് കൊടുക്കുന്നവരുടെ അവസാന പട്ടികയിൽ ഉണ്ട് എന്ന് കേരള സർക്കാരിന് വേണ്ടി പ്രോസിക്യൂട്ടർ അറിയിച്ചപ്പോഴായിരുന്നു ഇത്. കുട്ടികളെ മോശം പറഞ്ഞതിൽ സോജൻ പോക്സോ കേസിൽ പ്രതിയാണെന്നും ഐപിഎസ് കൊടുക്കരുത് എന്നും ആവശ്യപ്പെട്ടു കുട്ടികളുടെ അമ്മ ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു. അമ്മയെ കേട്ട ശേഷമേ സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പാടുള്ളു എന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് ഇട്ടിരുന്നത്. അതിനാൽ അമ്മയെ കേൾക്കാതെ സോജനു ഐപിഎസ് കൊടുത്താൽ അത് കോടതി അലക്ഷ്യമാകുമെന്നും ഹോം സെക്രട്ടറി കോടതിയിൽ ഇരിക്കേണ്ടി വരുമെന്ന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിക്കാൻ ഒരാഴ്ച സമയം കൊടുത്തു. 
വാളയാർ കേസിന്റെ വിചാരണക്കിടയിൽ 2019 ജനു.24ന് സോജൻ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഒരുപൊതു ദൃശ്യമാധ്യമത്തിലൂടെ നടത്തിയ ഹീന മായ പരാമർശങ്ങൾ കേസിന്റെ അന്വേഷണത്തിലെ അനാസ്ഥ പ്രകടമാക്കുന്നതും കുട്ടികളെ അപമാനിക്കുന്നതും അവരുടെ സ്വകാര്യതയെ ലംഘിക്കുന്നതും അതിലൂടെ അമ്മയെയും കുഞ്ഞുങ്ങളെയും ബോധപൂർവ്വം നിന്ദിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ശ്രമം ആയിരുന്നു. " ഈ കേസിൽ തെളിവുകളൊന്നും ഇല്ല", " ഈ കുട്ടികൾ സമ്മതിച്ചിട്ടാണ്" അവരെ പീഡിപ്പിച്ചത്, " കുട്ടികൾക്ക് അത് ഇഷ്ടം ആയിരുന്നു, അവരുടെ പ്രായം അതല്ലേ" എന്നിങ്ങനെ ആയിരുന്നു സോജൻ ദൃശ്മമാധ്യമത്തിലൂടെ പറഞ്ഞത്. ഈ കുട്ടികൾ മൈനർ ആയിരുന്നു എന്നും അവർ പട്ടിക ജാതിയിൽ പെടുന്നവർ ആണെന്നും സോജന് വളരെ നന്നായി അറിയാമായിരുന്നു.
ഈ വിഷയത്തിൽ അമ്മ പാലക്കാട് പോലീസ് അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ സ്വകാര്യ ക്രിമിനൽ പരാതിയുടെ (CMP 3313 / 2021 ) അടിസ്ഥാനത്തിൽ മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പ്രഥമദൃഷ്ട്യാ പോക്സോ നിയമത്തിലെ . 23(1) r/w Sec.23(4) വകുപ്പുകൾ അനിസരിച്ചുള്ള കേസ് നിലനില്കുന്നതാണെന്നും കോടതി വിധിച്ചു. സോജനെതിരെ ക്രിമിനൽ കേസ് എടുത്ത് വിചാരണ നടത്തണം എന്നാണ് ഉത്തരവിൽ പറയുന്നത്. 
എന്നാൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിന്റെ 3(1),(r) സെക്ഷന്റെ ലംഘനമാണെന്ന് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അതിനെതിരെ അമ്മ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും ഈ വകുപ്പുകളും ഉൾപെടുത്തതാവുന്നതാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട് ൯ (Crl. A. 1004 / 2023).
സോജന് ഐപിഎസ് നല്കുന്നതിനാവശ്യമായ സ്വഭാവദാർഢ്യ സാക്ഷ്യപത്രം ( Certificate of Integrity) നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.അമ്മയെ കേട്ട ശേഷമേ സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പാടുള്ളു എന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് ഇട്ടിരുന്നത്. അതിനാൽ അമ്മയെ കേൾക്കാതെ സോജനു ഐപിഎസ് കൊടുത്താൽ അത് കോടതി അലക്ഷ്യമാകുമെന്നും ഹൈക്കോടതി ഉത്തരവ് അനുസരിക്കാൻ ഒരാഴ്ച സമയവും കൊടുത്തു. 
ഇത് കൂടാതെ എം ജെ സോജനെതിരെ നാരായണൻ നായർ എന്നയാളുടെ കൊലപാതകത്തിന് കേരള സർക്കാർ ക്രിമിനൽ കേസ് ചാർജ് ചെയ്തത് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്നുണ്ട്. 2001ൽ കുന്നംകുളം പോലീസ് എടുത്ത കേസും 2003 narcotic cell DySP ചാർജ് ചെയ്ത CC 1441/2003 നമ്പർ കേസും നാരായണൻ നായർ കൊലപാതക കേസ് CC 197/2011നമ്പർ കേസും കുന്നംകുളം കോടതിയിൽ നിലവിലുള്ളപ്പോഴാണ് "സോജന്റെ പേരിൽ "തൃശൂർ ജില്ലയിൽ യാതൊരുകേസും നിലവിലില്ലെന്നു റിപ്പോർട്ട്‌ നല്കപ്പെട്ടിട്ടുള്ളത്. എം ജെ സോജന് വിവിധ പ്രൊമോഷൻ തരപ്പെടുത്താൻ ആഭ്യന്തര വകുപ്പിലേക്ക് കൊടുത്ത റിപ്പോർട്ട് തെറ്റാണെന്ന് കൊല്ലപ്പെട്ട നാരായണൻ നായരുടെ അനുജൻ കൃഷ്ണൻകുട്ടി രേഖാസഹിതം ആഭ്യന്തര വകുപ്പിൽ പല പ്രാവശ്യം അറിയിച്ചിട്ടുണ്ട്. ഇതും പരിഗണിക്കാതെയാണ് സോജന് സാക്ഷ്യപത്രം നൽകുന്നത്. 
നീതി സമരസമിതിക്കു വേണ്ടി  
വിളയോടി വേണുഗോപാൽ (ചെയർമാൻ) 9744831675 
കെ വാസുദേവൻ ,(കൺവീനർ) 9746190280 
സലിൽ ലാൽ അഹമ്മദ് (കൺവീനർ) 9995424774
സി.ആർ. നീലകണ്ഠൻ (രക്ഷാധികാരി) 9446496332