ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

 
crime

കായംകുളം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് സ്വദേശി അബ്ദുൾ ഷിജി(34)നെയാണ് ആലപ്പുഴ ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡിൻ്റെയും കായംകുളം പോലീസിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 31 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഭാര്യയെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കിയ ഷിജി മാസങ്ങളായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഷിജി മയക്കുമരുന്നിന് അടിമയായി. തുടർന്ന് കഞ്ചാവ് കൃഷി ചെയ്ത് വിൽക്കാൻ തുടങ്ങി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷൻ, കായംകുളം സിഐ സുധീർ, എഎസ്ഐ രതീഷ് ബാബു, സിപിഒമാരായ സബീഷ്, ബിജു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു.