ആരോഗ്യമന്ത്രി വീണ ജോർജിനെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
Veena
Veena

കൊട്ടാരക്കര: യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയർന്ന രക്തസമ്മർദ്ദം മൂലം മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

മന്ത്രിയുടെ ആരോഗ്യനില നിലവിൽ സ്ഥിരവും തൃപ്തികരവുമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.