കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്


തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ.
യെല്ലോ അലേർട്ട്
08/10/2025: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
09/10/2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
10/10/2025: പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ
11/10/2025: പാലക്കാട്, മലപ്പുറം
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
08/10/2025, 09/10/2025 തീയതികളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിലും; 09/10/2025 തീയതികളിൽ കർണാടക തീരത്തും മത്സ്യബന്ധനം നടത്തരുതെന്ന് ഐഎംഡി അറിയിച്ചു.
08/10/2025 & 09/10/2025: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാനും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/10/2025: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക മുന്നറിയിപ്പ് നൽകി
07/10/2025: ഒമാൻ തീരത്തും, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും, വടക്കുപടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
10/10/2025 & 11/10/2025: മാന്നാർ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.