കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യത

 
CM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിശക്തമായ മഴ സംസ്ഥാനത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മലവെള്ളപ്പൊക്കത്തിനും കാരണമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

'അതിശക്തമായ മഴ സംസ്ഥാനത്ത് അപകടങ്ങൾക്ക് കാരണമാകും. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

23-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി