കേരളത്തിൽ മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദ്ദേശം

 
HEAVY RAIN

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് വിവിധ നദികൾക്ക് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അധികാരികളുടെ നിർദ്ദേശപ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് നിർദ്ദേശിക്കുന്നു. ഒരു സാഹചര്യത്തിലും നദികളിൽ പ്രവേശിക്കുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്. തീരങ്ങൾക്ക് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.

പത്തനംതിട്ടയിലെ മണിമല നദിക്ക് ഓറഞ്ച് അലേർട്ടും കോട്ടയത്തെ മീനച്ചിൽ, കോഴിക്കോട്ടെ കോരപ്പുഴ, പത്തനംതിട്ടയിലെ അച്ചൻകോവിൽ, വയനാട്ടിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. ഈ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട മണിമലയാറിലെ തൊണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച് അലർട്ടും കോട്ടയം മീനച്ചിൽ പുഴയിലെ പേരൂർ സ്റ്റേഷനിൽ യെല്ലോ അലർട്ടും, കുന്നമംഗലം, കൊല്ലിക്കൽ സ്റ്റേഷനുകളിൽ കോരപ്പുഴയാറിലെ കല്ലേലി, കോന്നി എജിഡി സ്റ്റേഷനുകളിൽ കല്ലേലി, പട്ടാൻകോവ്വ സ്‌റ്റേഷനുകളിലും പ്രഖ്യാപിച്ചു. വയനാട്ടിലെ കബനി നദിയിൽ.