കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരിൽ ഓറഞ്ച് അലർട്ട്, നാല് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

 
Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 18-ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യാ കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മലയോര മേഖലകളിലും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.