കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ്

 
Rain
Rain

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് 6 ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മെയ് 7 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതാണ് കനത്ത മഴ. ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.

മെയ് 4, 5 തീയതികളിൽ ഇടിമിന്നലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് ഐഎംഡി വ്യക്തമാക്കി.

ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലുകളിൽ നിന്നും ജനലുകളിൽ നിന്നും അകന്നു നിൽക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക, കഴിയുന്നത്ര ചുമരുകളിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.