കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

 
Crime

തിരുവനന്തപുരം: കഴക്കൂട്ടത്തെ കൽപ്പാത്തി ഹോട്ടലിൽ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് പരിക്കേറ്റത്. കഴക്കൂട്ടത്തെ വിജീഷും സഹോദരൻ വിനീഷും ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് ഇവർ.

ഇന്നലെ രാത്രി 11.30നാണ് തൗഫീഖ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കൈയിലാണ് വെട്ടേറ്റത്. ഒരാഴ്ച മുമ്പ് വിനീഷ് ഹോട്ടലിലെത്തി ബാറിൽ നിന്ന് മദ്യം കഴിച്ചിരുന്നു. മദ്യപിച്ച ശേഷം പണം ചോദിച്ചു. അന്ന് ജീവനക്കാർ പണം നൽകിയില്ല. സഹോദരനൊപ്പം ഇന്നലെ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.