കോതമംഗലത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 
crime

കൊച്ചി: കോതമംഗലത്ത് 72കാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോതമംഗലം കല്ലാട് താമസിക്കുന്ന സാറാമ്മയാണ് മരിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് അക്രമി യുവതിയെ തല തകർത്ത് കൊലപ്പെടുത്തുകയായിരുന്നു. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വർണമാലയും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.

വൈകിട്ട് 3.45ഓടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സാറാമ്മയുടെ മകളാണ് മൃതദേഹം കണ്ടത്. ഇതേത്തുടർന്ന് യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി.

ഭക്ഷണം കഴിച്ച് തീൻമേശയിൽ ഇരിക്കുകയായിരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധം കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റം ചെയ്ത ശേഷം പ്രതി എല്ലായിടത്തും മഞ്ഞൾപ്പൊടി വിതറി.