കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

 
Crime
Crime

പാലക്കാട്: ഭർത്താവ് ഭാര്യയെ മരത്തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചെണ്ടക്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വേലായുധനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതി വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.