അന്ന് എനിക്ക് വേറെ പരിപാടിയുണ്ട്'; സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് ആർഎൽവി രാമകൃഷ്ണൻ

 
RLV

പാലക്കാട്: കൊല്ലത്തെ നടൻ്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 'മോഹിനിയാട്ടം' അവതരിപ്പിക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയിൽ നിന്ന് ലഭിച്ച ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചു.

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ സുരേഷ് ഗോപി രാമകൃഷ്ണനെ ക്ഷണിച്ചിരുന്നു. അതേ ദിവസം തന്നെ മറ്റൊരു പരിപാടിയുള്ളതിനാൽ സുരേഷ് ഗോപിയുടെ ക്ഷണം വിനയപൂർവം നിരസിക്കുകയാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. 'മോഹിനിയാട്ടം' അവതരിപ്പിക്കാൻ വേദിയൊരുക്കിയതിന് സുരേഷ് ഗോപിക്ക് നന്ദിയും പറഞ്ഞു.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ കോളേജ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.