തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകൾക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി

 
heat

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ആഴ്ചയിൽ ചൂട് നാല് ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 19 മുതൽ 21 വരെ പാലക്കാട് ജില്ലയിലെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസായി ഉയരാം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനില കാരണം ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള വായുവിന് സാധ്യതയുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.