കാസർഗോഡിൽ ബ്രേക്ക് തകരാറിനെ തുടർന്ന് അമിതവേഗത്തിൽ വന്ന ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു

 
Dead

കാസർഗോഡ്: കർണാടകയിൽ നിന്നുള്ള ബസ് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ കർണാടക സ്വദേശികളാണ്. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസ് കർണാടക ആർടിസിയുടേതാണ്. ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ വെച്ചാണ് അപകടം. അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

മംഗലാപുരത്ത് നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന ബസ് ഒരു ഓട്ടോ ഉൾപ്പെടെയുള്ള ചില വാഹനങ്ങളിൽ ഇടിച്ചു. എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.