പത്തനംതിട്ടയിൽ ഗാനമേള സംഘവുമായി പോയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

 
Accident

പത്തനംതിട്ട: പത്തനംതിട്ട-കോഴഞ്ചേരി പാതയിൽ പുന്നലത്തുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ പച്ചക്കറി കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട്ടിൽ കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിൻ്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനം ലോറിയുമായി കൂട്ടിയിടിച്ചു.

അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. ഗാനമേള സംഘത്തിൻ്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. കോഴഞ്ചേരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു ലോറി. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാഹനം. സീതത്തോടിൽ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.